അങ്കണവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ

അങ്കണവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ
അങ്കണവാടികളിൽ വർക്കർ/ഹെൽപർ, കൊച്ചി മത്സ്യഫെഡിന്റെ ഫിഷ് ഫാമിൽ ഫാം വർക്കർ, സ്കൂളുകളിൽ അധ്യാപകർ.. തുടങ്ങി വിവിധ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കണം. തസ്തികകളും, യോഗ്യതകളും;

1) അങ്കണവാടി വർക്കർ/ ഹെൽപർ
രാമമംഗലം രാമമംഗലം പഞ്ചായത്തിലെ വാർഡ് 13 ലെ 88–ാം നമ്പർ കോരങ്കടവ് അങ്കണവാടിയിൽ ക്രഷ് ഹെൽപർ നിയമനം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 21നകം അപേക്ഷ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം.

2) വടവുകോട് മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16ലെ 130–ാം നമ്പർ തട്ടാംമുകൾ അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 17നകം അപേക്ഷിക്കണം.


3) ഏലൂർ മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിൽ ഹെൽപർ നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 19 വരെ. 91889 59719.
യോഗ ഇൻസ്ട്രക്ടർ

കൊച്ചി സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ എംഎസ്‌സി യോഗ. ഒാൺലൈൻ അപേക്ഷ ജൂലൈ 15വരെ. www.scolekerala.org. 

4) കൊച്ചി മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ ഒഴിവ്. ദിവസ വേതന നിയമനം. ജൂലൈ 20 നകം മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിന്റെ ഓഫിസിൽ അപേക്ഷ ലഭിക്കണം. 

5) മൂവാറ്റുപുഴ പുളിന്താനം സെന്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15 നു 10ന്. .
∙അരൂർ ഗവ. എച്ച്എസിൽ കായിക അധ്യാപരുടെ കരാർ നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 16 ന് 10ന്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain