കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ അവസരങ്ങൾ
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഒഴിവുകൾ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക,ജൂലൈ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം, 1) സ്പെഷ്യൽ പ്രോജക്ട് എഞ്ചിനീയർ
യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം:20 വർഷം
പ്രായപരിധി: 55 വയസ്സ്
2) പ്രോജക്ട് ഓഫീസർ (ഇൻഫർമേഷൻ ടെക്നോളജി)
യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ബിരുദം.
പരിചയം: 2 വർഷം.
പ്രായപരിധി: 30 വയസ്സ് ( SCOBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും)
3) കൺസൾട്ടന്റ് (ഷിപ്പിംഗ് & ഷിപ്പ് ബിൽഡിംഗ്)
യോഗ്യത: ടെക്നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രീമിയർ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദാനന്തര ബിരുദം/മാസ്റ്റർ ബിരുദം
പരിചയം:4 – 6 വർഷം
പ്രായപരിധി: 45 വയസ്സ്.
അപേക്ഷ ഫീസ്: SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 400 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.