മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അവസരങ്ങൾ.

 മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അവസരങ്ങൾ.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.

കാത്ത്‌ലാബ് ടെക്‌നീഷ്യന് 
ഗവ. അംഗീകൃത ബിസിവിടി/ഡിസിവിടി കോഴ്സ് പാസ്സായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കാത്ത്‌ലാബ് പ്രവര്‍ത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. 

ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികക്ക് 
ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. 

2) ആംബുലൻസ് ഡ്രൈവർ താത്കാലിക നിയമനം.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് അംഗീകൃത ഹെവി വെഹിക്കിൾ ലൈസെൻസും ബാഡ്‌ജും പി.എസ്.സി അനുശാസിക്കുന്ന വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഹിക്കറ്റും (ഏഴാം ക്ലാസ് പാസ്) തുടർച്ചയായ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയവും ഉണ്ടായിരിക്കണം. 

പ്രായം 25 നും 50 നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 18ന് വൈകുന്നേരം നാല് മണി വരെ. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain