പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ ഓഫീസുകളിൽ അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ ഓഫീസുകളിൽ അവസരങ്ങൾ  
എറണാകുളം ജില്ലയിലെ വിവിധ  ഒഴിവുകളിൽ ഇന്റർവ്യൂ നാളെ മുതൽ. കൂടാതെ പത്തു മുതൽ യോഗ്യതക്കാർക്ക് വിവിധ സ്ഥാപനങ്ങളിലായി ഒട്ടേറെ ഒഴിവുകളിലും അവസരമുണ്ട്. 

1) കളമശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (സിറ്റർ) വാച്ച്മാൻ ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10ന്. 

2) ആമ്പല്ലൂർ പഞ്ചായത്ത് ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്. യോഗ്യത– എസ്എസ്എൽസി, എൽഎംവി ലൈസൻസ്. ജൂലൈ 19നു മുൻപ് അപേക്ഷിക്കണം. വിലാസം: ആമ്പല്ലൂർ പഞ്ചായത്ത്, കാഞ്ഞിരമറ്റം പിഒ, 682 315.

3) മുളന്തുരുത്തി പഞ്ചായത്തിൽ ഹരിതകർമ സേനയുടെ ഇലക്ട്രിക് വാഹനത്തിൽ ഡ്രൈവർ ഒഴിവ്. അഭിമുഖം ജൂലൈ 23ന് 2ന് പഞ്ചായത്ത് ഓഫിസിൽ.

4) കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ലിപ് വേ വർക്കർ ഒഴിവ്. ജൂലൈ 29നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.

 5) എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. നാളേക്കുള്ളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം.


 6)എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയ്നി ലാബ് ടെക്നിഷ്യൻ ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10.30ന് മെഡിക്കൽ കോളജിലെ പതോളജി ലാബിൽ.

7) കളമശേരി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21ന് 11ന്. 

8) തിരുവാങ്കുളം ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21ന് 10.30ന്.കോതമംഗലം ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 21നു 11ന്.

9)പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസ്
പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ബോട്ടണി, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 31ന് 10ന്.

10) ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂൾ ആലുവ തോട്ടുമുഖം ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂളിൽ കായിക അധ്യാപകന്റെയും രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെയും ഒഴിവുകൾ. . ഇമെയിൽ: mahilalayam@gmail.com

11) പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മാത്‍സ് /സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക ഒഴിവ്. അപേക്ഷാ തീയതി ജൂലൈ 26 വരെ നീട്ടി. www.kufos.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain