കേന്ദ്ര പ്രതിരോധ വകുപ്പിൽ വിവിധ അവസരങ്ങൾ

കേന്ദ്ര പ്രതിരോധ വകുപ്പിൽ വിവിധ അവസരങ്ങൾ
കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 1,850ജൂനിയർ ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ബ്ലാക്സ്മിത്ത്, കാർപെന്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ ജനറൽ/ഇലക്ട്രോണിക്സ്/എഫ്‌വി/ഓട്ടോ ഇലക്ട്രിക്, മെഷിനിസ്റ്റ്, വെൽഡർ, പെയിന്റർ, റിഗ്ഗർ, സാൻഡ് ആൻഡ് ഷോട്ട് ബ്ലാസ്റ്റർ.

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ എൻഎസി/എൻടിസി/എസ്ടിസി സർട്ടിഫിക്കറ്റ്, പത്താം ക്ലാസ്/തത്തുല്യം, 2 വർഷ പരിചയം.

പ്രായം: 35. ∙ശമ്പളം: 21,000.
തിരഞ്ഞെടുപ്പ്: ട്രേഡ് ടെസ്റ്റ് (പ്രാക്ടിക്കൽ), ഡോക്യുമെന്റ്/ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ.

∙അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡേഴ്സിനും സ്ത്രീകൾക്കും ഫീസില്ല. www.oftr.formflix.org

2) തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തി പരിചയം അഭികാമ്യം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 4 രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain