താലൂക്ക് ആശുപത്രിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

താലൂക്ക് ആശുപത്രിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
താലൂക്ക് ആശുപത്രിയിൽ അവസരം. വിതുര താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലാണ് അപേക്ഷ വിളിച്ചിട്ടുള്ളത്

താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് ഒഴിവുകളാണുള്ളത്.

1) യോഗ്യത: ഫാർമസിസ്റ്റ്
ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നേടിയിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

2) ലാബ് ടെക്നീഷ്യൻ
ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.


3) ക്ലീനിങ് സ്റ്റാഫ്
എസ്.എസ്.എൽ.സി വിജയിച്ചവർക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ ജോലി നേടാം.

പ്രായപരിധി 40 വയസ് വരെ പ്രായമുള്ളവരായിരിക്കണം

താൽപ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

2) തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവര്‍ത്തി പരിചയം അഭികാമ്യം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 4 രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain