വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ അവസരങ്ങൾ

വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിൽ അവസരങ്ങൾ
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി സംസ്ഥാന സർക്കാർ കീഴില്‍ തൊഴില്‍മേള നടക്കുന്നു. സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും, തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് നടപ്പിലാക്കിയ വിജ്ഞാന കേരളം പദ്ധതി.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പാലയാട് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വരുന്ന ശനിയാഴ്ച്ച (19/07/2025) തീയതിയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ എല്ലാ മൂന്നാം ശനിയാഴ്ചകളിലും കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് MOB NO: 
യോഗ്യത : SSLC/+2/ITI/Any Degree or Diploma(Freshers can also apply)

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ 

2) കേരള സർക്കാർ, വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ മലപ്പുറം ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി ജൂലൈ 18ന് അഭിമുഖം നടക്കും. പത്താംക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10.30ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain