ടാറ്റാ മെമ്മോറിയൽ സെന്ററിൽ വിവിധ അവസരങ്ങൾ.ii

ടാറ്റാ മെമ്മോറിയൽ സെന്ററിൽ വിവിധ അവസരങ്ങൾ.
കേന്ദ്ര ആണവോർജ വകുപ്പിന്റെ  ടാറ്റാ മെമ്മോറിയൽ സെന്ററിൽ അറ്റൻഡന്റ്,ട്രേഡ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഓൺലൈനായി ജൂലായ് 20 വൈകീട്ട് 5.30 വരെ അപേക്ഷിക്കാൻ സാധിക്കും, 

രണ്ട് തസ്തികകളിലും 15 വീതം ഒഴിവാണുള്ളത്. ന്യൂ ചണ്ഡീഗഢിലെ ഹോമി ബാബ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.

ശമ്പളസ്കെയിൽ: ലെവൽ-1.
യോഗ്യത: പത്താംക്ലാസ് / തത്തുല്യവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 കവിയരുത്.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി: ജൂലായ് 20 (വൈകീട്ട് 5.30 വരെ).
വിശദവിവരങ്ങൾ താഴെ നൽകിയ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നത് ആണ്. 

2) ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു
ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. fcicherthala11@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 14 വൈകിട്ട് നാല് മണി. 

3) തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വൈകിട്ട് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain