എംപ്ലോയ്ബിലിറ്റി സെന്റർ വഴിവിവിധ സ്ഥാപനങ്ങളിലേക്ക് അവസരങ്ങൾ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള നടത്തുന്നു. 15+ കമ്പനികളിലേക്കായി 1000ത്തിനു മുകളിൽ ഒഴിവുകൾ നിലവിലുണ്ട് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. പ്രയുക്തി തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ പ്രവേശനം സൗജന്യമാണ് സർട്ടിഫിക്കറ്റുകൾ, ആവശ്യത്തിന് ബയോഡാറ്റ സെറ്റുകൾ എന്നിവ കൈയ്യിൽ ഉണ്ടായിരിക്കണം.
2025 ഓഗസ്റ്റ് 16 ന് പേരാമ്പ്ര കരിയർ ഡവലപ്മെൻ്റ് സെൻ്ററിൽ വെച്ച് നടത്തുന്ന പ്രയുക്തി തൊഴിൽമേളയിൽ പങ്കെടുക്കാനായി ഈ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്
മുകളിൽ നൽകിയ രജിസ്റ്റർ ഉപയോഗിച്ച് നിങ്ങളുടെ പേര്,
പൂർണ്ണവിലാസം,മൊബൈൽ നമ്പർ, വയസ്സ്,യോഗ്യത, തുടങ്ങിയ എല്ലാവിധ വിവരങ്ങളും ഗൂഗിൾ ഫോമിൽ ഫിൽ ചെയ്തു കൊടുക്കുക ശേഷം സബ്മിറ്റ് ചെയ്യുക.
2) എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ
കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 20 രാവിലെ 11.30 ന് മഹിള സമഖ്യ ചായ്യോത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
അഞ്ചാം ക്ലാസ് പാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 – 2348666, ഇ-മെയിൽ:
വെബ്സൈറ്റ്: www.keralasamakhya.org