ആരോഗ്യ കേരളത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ആരോഗ്യ കേരളത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
ആരോഗ്യ കേരളം നിരവധി  ഒഴിവുകൾ,ആരോഗ്യ കേരളം ഇടുക്കിയിലേക്ക് ഓഡിയോളജിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍,സീനിയര്‍ ട്രീറ്റ്മെന്റ് ലാബ് സൂപ്പര്‍വൈസര്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി ആഗസ്റ്റ് 27 ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം.

യോഗ്യതയും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. 

2)  താത്കാലിക അദ്ധ്യാപക നിയമനം
സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലിക കായിക പരിശീലന അദ്ധ്യാപകൻ്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത 55% മാർക്കോടുകൂടിയ ബി.പി.ഇ.ഡ്. താത്പര്യമുള്ളവർ കോളജിൽ ആഗസ്റ്റ് 27 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

3) വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പന്റോട് കൂടി അപ്രന്റിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത:


 ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതാകളായിരിക്കണം. പ്രായപരിധി: 18-45 വയസ് വരെ. വാര്‍ഷിക വരുമാനം: എസ്.സി വിഭാഗം - 3,00,000  വരെ, ജനറല്‍ വിഭാഗം - 2,00,000  വരെ. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 10,000 രൂപയും ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് 8,000  സ്‌റ്റൈപ്പന്റ് 100 പേര്‍ക്കാണ് നിയമനം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  

4)  മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കായിക പരിശീലകനെ താത്കാലികമായി നിയമിക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കോടുകൂടിയ ബി.പി.എഡ്. ഓഗസ്റ്റ് 27 രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. 

5)  കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡ പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.

6) കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain