ഡാറ്റ എൻട്രി ഓപ്പറേറ്റർ മുതൽ അവസരങ്ങൾ
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രതിമാസ വേതനം 22240 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം,
ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.36 വയസ്സിൽ താഴെ പ്രായമുള്ള ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആരോഗ്യ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
ഫോൺ നമ്പർ 0477 228 2015
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജൻരെ നിയമിക്കും.
ഓഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
2) തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഒരു രാത്രികാല വെറ്ററിനറി ഡോക്ടർ, അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടർ, വിവിധ ബ്ലോക്കുകളിലായി ആറ് ഡ്രൈവർ കം അറ്റന്റന്റ് എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.90 ൽ കുറഞ്ഞ ദിവസത്തേയ്ക്ക് ആയിരിക്കും നിയമനം നടത്തുന്നത്
ഏഴാം ക്ലാസ്സ് പാസായ എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റന്റന്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.
താത്പര്യമുള്ളവർ തൃശ്ശൂർ പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ (എ.ഡി.സി.പി ഓഫീസ്) ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് 12.00 മണിക്കും (വെറ്ററിനറി ഡോക്ടർ), രണ്ട് മണിക്കും (ഡ്രൈവർ കം അറ്റന്റന്റർ) നടത്തുന്ന കൂടിക്കാഴ്ചകൾക്കായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
ഫോൺ നമ്പർ 0487 236 1216.
3) ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി
ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 വരെ അപേക്ഷകൾ സമർപ്പിക്കാം.