പാര ലീഗൽ വോളണ്ടിയർ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

പാര ലീഗൽ വോളണ്ടിയർ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
പോലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കായി നിശ്ചിത യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും പാരാ ലീഗല്‍ വോളന്റിയര്‍ തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍ നടത്തും. 

യോഗ്യത: ബിരുദം. ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യൂ തുടങ്ങിയ ഉന്നത വിദ്യാഭ്യാസമുളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി: നിയമ വിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്. മറ്റുളളവര്‍ക്ക് 25-65 വയസ്. ഓണറേറിയം : 
പ്രതിദിനം 750 രൂപ. 
നിയമന കാലാവധി : ഒരു വര്‍ഷക്കാലയളവിലെ പാനല്‍, റൊട്ടേഷന്‍ വ്യവസ്ഥയില്‍. 

ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ അഭിമുഖത്തിന് എത്തണം. 

2) വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ കോഴ്‌സ്

വെട്ടിക്കവല പാലമുക്ക് സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഒരു വര്‍ഷത്തെ വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 


80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 10 ശതമാനം സീറ്റ് വീതം പട്ടികവര്‍ഗവിഭാഗത്തിനും മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. സൗജന്യ പരിശീലനത്തിന് പുറമെ സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. മാസം തോറും 800 രൂപ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് 1500 രൂപയും, ലംപ്‌സംഗ്രാന്റ് 1000 രൂപ, യൂണിഫോം അലവന്‍സായി 900 രൂപയും, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപയും ലഭിക്കും. 

ട്രെയിനികള്‍ക്ക് തൊഴില്‍ പരിശീലനം ചെയ്യുന്നതിനായി പണിയായുധങ്ങള്‍ വാങ്ങുന്നതിന് 3000 രൂപയും നല്‍കും.

3) പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ മദര്‍ ആനിമേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കെ ഡിസ്‌ക ്
(K-Disc) ന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'മഞ്ചാടി' പദ്ധതിയുമായി ബന്ധപ്പെട്ട് 2025-26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം.
മലയാളം ബിരുദമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍, മലയാളം രണ്ടാം ഭാഷയായി പഠിച്ച ബിരുദധാരികളെയും പരിഗണിക്കും. ഗോത്രഭാഷാ പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.

അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് മലമ്പുഴയിലെ ആശ്രമം സ്‌കൂളില്‍ ഹാജരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain