മിൽമയിൽ ഉൾപ്പെടെ വിവിധ ഓഫീസുകളിൽ അവസരങ്ങൾ
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു, ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്,അവസാന തീയതി ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷനിൽ നോക്കുക.വിശദമായ വിവരങ്ങൾ
ഒഴിവ്:1 യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ.
പരിചയം: ഒരു വർഷം
ശമ്പളം: 29,400 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
3. ആരോഗ്യ കേരളം ഇടുക്കിയില്‍ ആര്‍ബിഎസ്‌കെ നഴ്‌സ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി ഓഗസ്‌റ് 5 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
4. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകല്‍ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
40 വയസ്സില്‍ താഴെ പ്രായമുളള എംഎല്‍റ്റി ഡിപ്ലോമ/ ബിഎസ് സി എംഎല്‍റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ (നിര്‍ബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.
5. പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസില്‍ എത്തണം.