ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ അവസരങ്ങൾ
കേരള പി എസ് സി കേരള ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ , ബീ കീപിംഗ് ഫീൽഡ് മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവ്: 26
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
2. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അല്ലെങ്കിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള തേനീച്ച വളർത്തലിൽ വിജയകരമായ പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ്.
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ശമ്പളം: 26,500 - 60,700 രൂപ
ഉദ്യോഗാർത്ഥികൾ 194/2025 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
2) ഇടുക്കി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്, ലാബോറട്ടറി ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.
ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അഭിമുഖം.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ബിഫാം/ഡി ഫാമും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, ലാബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡിഎംഎല്‍റ്റിയും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും അവയുടെ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
3) മലപ്പുറം: എം.എസ്.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. സുവോളജി, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) എക്കണോമിക്‌സ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ തസ്തികകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 18ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എം.എസ്.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.