താലൂക്ക് ആശുപത്രിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ.

താലൂക്ക് ആശുപത്രിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ.
പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 50 വയസ്സിൽ താഴെയുള്ള എസ് എസ് എൽ സി പാസായവരും ബാഡ്ജ്, ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം തികഞ്ഞവരും ആയിരിക്കണം. 

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റെയിൽവേ സ്റ്റേഷൻ റോഡ്, പുതുക്കാട് എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.

2) ആലപ്പുഴ : അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റ്ററിലെ ഒ.പി. വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. ഡിഎംഎൽടി/ ബി എസ് സി എം എൽ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രായം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 19 രാവിലെ 10:30 ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.


3) സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. യോഗ്യത: മാത്തമറ്റിക്‌സ്/ ഇക്കോണമിക്‌സ്/ കൊമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

 പ്രതിമാസ വേതനം 16000, ടി.എയും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം

4) വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികകയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐടിഐ - എന്‍സിവിറ്റി, എസ് സി വി റ്റി, കെജിസിഇ, ടിഎച്ച്എസ്എല്‍സി എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുണ്ടാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.

5) തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത.

യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain