എയർപോർട്ടിൽ ജൂനിയർ എക്സിക്യൂട്ടീവ് അവസരങ്ങൾ

എയർപോർട്ടിൽ ജൂനിയർ എക്സിക്യൂട്ടീവ് അവസരങ്ങൾ

എയർപോർട്ട്  അവസരം അന്വേഷിക്കുന്നവർക്ക് ഇതാ എയർപോർട്ട് അതോറിറ്റി  ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
ഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗം, യോഗ്യത

1) ആർക്കിടെക്‌ചർ
ആർക്കിടെക്‌ചർ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ റജിസ്ട്രേഷൻ.

2) എൻജിനീയറിങ്-സിവിൽ
ബിഇ/ ബിടെക് (സിവിൽ).
എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രക്കൽ )

3) ഇലക്ട്രോണിക്സ്: 
ബിഇ/ബിടെക് (ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻസ് / ഇല ക്ട്രിക്കൽ വിത്ത് സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).

4) ഐടി: ബിഇ/ ബിടെക് (കം പ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ് / ഐടി / ഇല ക്ട്രോണിക്സ‌്) അല്ലെങ്കിൽ എം സിഎ.


പ്രായപരിധി:
വയസ്സ് 27. അർഹർക്ക് ഇളവ് ഇണ്ടാവും.
ശമ്പള വിവരങ്ങൾ
ശമ്പളം മാസം 40,000-1,40,000. ലഭിക്കുന്നുന്നത് ആണ്.

ഫീസ്: 300. 
ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ,എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്രൻ്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.

ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2023/ 2024/2025 യോഗ്യത വേണം
വെബ്സൈറ്റ് : www.aai.aero.

2) ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള ആഗസ്റ്റ് 16 ശനിയാഴ്ച ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടക്കും.

തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിക്കും. 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain