കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിൽ അവസരങ്ങൾ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിൽ അവസരങ്ങൾ
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ൽ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്‌തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. കേരള സർക്കാർ സിഎംഡി മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുക. യോഗ്യരായവർക്ക് ആഗസ്റ്റ് 12 വരെ ഓൺലൈൻ അപേക്ഷ നൽകാം.

പ്രായപരിധി വിവരങ്ങൾ
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ
60 ശതമാനം മാർക്കോടെ ബിഇ/ ബിടെക് (ECE/EEE/EIE).ടെലികോം ഡിവൈസ് ഓപ്പറേഷൻ & മെയിൻറനൻസ് മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ്.അല്ലെങ്കിൽ നെറ്റ് വർക്ക് ഓപ്പറേഷൻസ് സെൻ്റർ/ എൻ്റർപ്രൈസ് ബിസിനസ് എന്നിവയിൽ എക്സ്‌പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രായ പരിധി വിവരങ്ങൾ
എക്സ്‌പീരിയൻസ് എന്നിവ 30.7.2025 അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക


ശമ്പള വിവരങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30000  ശമ്പളമായി ലഭിക്കും. കൂടെ 10000 ഇൻസെൻ്റീവ് അനുവദിക്കും.

അപേക്ഷ വിവരങ്ങൾ 
താൽപര്യമുള്ളവർ കേരള സർക്കാരിൻ്റെ സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ പേജിൽ നിന്ന് കെ-ഫോൺ റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ  മുഖേന അപേക്ഷിക്കാം.


ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നിയമനം നടത്തുന്നു

പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് II തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. എസ്എസ്എല്‍സി, എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (കെ. എന്‍. എം. സി ), എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (ഐ. എന്‍. സി), കെ. എന്‍. എം. സി രജിസ്‌ട്രേഷനോടു കൂടിയ എച്ച്. ഡബ്ലിയു. ടി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.  

2025 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain