സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക അവസരങ്ങൾ.

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക അവസരങ്ങൾ.
വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക അവസരങ്ങൾ.

2) പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. സംസ്ഥാന ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും വിഎച്ച്എസ്സി എംഎൽടി യോഗ്യതയുള്ളവർക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി ഓഗസ്റ്റ് 13ന് രാവിലെ 10.30ന് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 

3) മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതിവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം, തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 18 ന് രാവിലെ 10.30 ന് പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തും.


ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നീ യോഗ്യതയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.

3) പ്രൊജക്ട് മാനേജർ നിയമനം
വയനാട് പാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ബി ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനത്തിൽ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെടണം. 

4) കാര്‍ഡിയോളജിസ്റ്റ് നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ എക്കോ കാർഡിയോഗ്രാഫി പരിശോധന നടത്തുന്നതിനുവേണ്ടി കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള കാർഡിയോളജിസ്റ്റ് ഡോക്ടർമാർ ഓഗസ്റ്റ് 19നകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം. 

5) വെറ്ററിനറി സര്‍ജന്‍ അഭിമുഖം 13ന്  
മൃഗസംരക്ഷണവകുപ്പ് കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 13 ഉച്ചയ്ക്ക് ശേഷം രണ്ടിനാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain