മഹാരാജാസ് കോളേജിൽ വിവിധ അവസരങ്ങൾ

മഹാരാജാസ് കോളേജിൽ വിവിധ അവസരങ്ങൾ
എറണാകുളം മഹാരാജാസ് കോളജിൽ വിവിധ അഡ്മിൻ തസ്തികകളിൽ  അവസരം. ഓഫീസ് അറ്റൻഡൻ്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർക്ക് കോളജിന്റെ വെബ്സെെറ്റ് സന്ദർശിച്ച് ഇമെയിൽ മുഖേന അപേക്ഷിക്കാം. 

എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജ് പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ. താൽക്കാലിക കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് ജോലിക്കാരെ നിയമിക്കുക. 

യോഗ്യത 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 


ഡാറ്റ എൻട്രി ഓപ്പറേറ്റർ

അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 

ALSO READ: കേരള സര്‍ക്കാര്‍ 'സഭാ ടിവി'യില്‍ ജോലിയവസരം; മാസം 40,000 ശമ്പളം വാങ്ങാം; മൊബൈല്‍ ഉപയോഗിച്ച് അപേക്ഷിക്കാം 

ഓഫീസ് അറ്റൻഡൻ്റ്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.

താൽപര്യമുള്ളവർ മഹാരാജാസ് കോളജിന്റെ വെബ്സെെറ്റ് www.maharajas.ac.in സന്ദർശിക്കുക. ജോബ് ലിങ്കിൽ നിന്ന് കോളേജ് പരീക്ഷ കൺട്രോളർ ഓഫീസ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. 

ശേഷം യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിനും, അഭിരുചി പരീക്ഷയ്ക്കും ക്ഷണിക്കുന്നതാണ്. അഭിമുഖം സംബന്ധിച്ച വിശദവിരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain