ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരങ്ങൾ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരങ്ങൾ
പൊതുമേഖല സ്ഥാപനമായ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരം. വിവിധ തസ്തികകളില്‍ അസിസ്റ്റന്റ് നിയമനങ്ങളാണ് നടക്കുന്നത്. ഇന്ത്യയൊട്ടാകെ 841 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് എല്‍ ഐസി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 
അവസാന തീയതി: സെപ്റ്റംബര്‍ 8.

1) എല്‍ഐസിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ), അസിസ്റ്റന്റ് എഞ്ചിനീയര്‍ (എഇ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 841.

2) അസിസ്റ്റന്റ് എന്‍ജിനീയര്‍ (എഇ): 81 ഒഴിവ് (സിവില്‍: 50, ഇലക്ട്രിക്കല്‍: 31) 

3) അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ) ജനറലിസ്റ്റ്: 350 

4) അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ) സ്‌പെഷ്യലിസ്റ്റ്: 410 (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: 30, കമ്പനി സെക്രട്ടറി: 10, ആക്ച്വറിയല്‍: 30, ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ്: 310, ലീഗല്‍: 30)


പ്രായപരിധി എഎഒ ജനറലിസ്റ്റ്  21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
എഎഒ സ്‌പെഷ്യലിസ്റ്റ് 32 വയസ് വരെയാണ് പ്രായപരിധി. അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍)  21 വയസ് മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. 

1) എഎഒ ജനറലിസ്റ്റ്.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം. 

2) എഎഒ സ്‌പെഷ്യലിസ്റ്റ്.
സിഎ, കമ്പനി സെക്രട്ടറി, ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫെല്ലോഷിപ്പ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദം. 

3)അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍).
AICTE അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ യോഗ്യത വേണം. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ, മെയിന്‍സ് പരീക്ഷ എന്നിവ നടക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്‍ഐസി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കരിയര്‍ പേജില്‍ നിന്ന് എഎഒ ജനറലിസ്റ്റ്, എഎഒ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് അപേക്ഷ നല്‍കാം. അവസാന തീയതി സെപ്റ്റംബര്‍ 8. 
വെബ്‌സൈറ്റ്: https://licindia.in/ 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain