ഖാദി ബോർഡിൽ പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് അവസരം. ബീ കീപ്പിങ് ഫീല്‍ഡ് മാന്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 26 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.അവസാന തീയതി: സെപ്റ്റംബര്‍ 03.കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍, ബീ കീപ്പിങ് ഫീല്‍ഡ് മാന്‍.
ആകെ ഒഴിവുകള്‍ 26.
കാറ്റഗറി നമ്പര്‍ : 194/2025.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 മുതല്‍ 60,700 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
1) 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
എസ്എസ്എല്‍സി വിജയിച്ചിരിക്കണം.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അല്ലെങ്കില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗീകരിച്ച സ്ഥാപനത്തില്‍ നിന്ന് ബീ കീപ്പിങ്ങില്‍ വിജയകരമായി പരിശീലനം നേടിയ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.
ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും.അപേക്ഷ ഫീസ് നൽകേണ്ടതില്ല.
2) ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പന്റോട് കൂടി അപ്രന്റിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു.
യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതാകളായിരിക്കണം.
പ്രായപരിധി: 18-45 വയസ് വരെ. വാര്‍ഷിക വരുമാനം: എസ്.സി വിഭാഗം - 3,00,000 വരെ, ജനറല്‍ വിഭാഗം - 2,00,000 വരെ. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 10,000 ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് 8,000 സ്‌റ്റൈപ്പന്റ് 100 പേര്‍ക്കാണ് നിയമനം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.