ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയിൽ വിവിധ അവസരങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നല്‍കേണ്ട അവസാന തീയതിയും വിജ്ഞാപനത്തില്‍ ലഭ്യമാവും. കേന്ദ്ര സര്‍ക്കാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്- അസിസ്റ്റന്റ് (ക്ലാസ് III) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 500.
പ്രായപരിധി 18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.
എസ്.എസ്.സി/ എച്ച്.എസ്.സി/ ഇന്റര്‍മീഡിയേറ്റ്.
ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരീക്ഷ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിംസ്, മെയിന്‍സ് എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക.
അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാൃതകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
2) അടൂർ ജനറൽ ആശുപത്രിയിൽ നഗരസഭ പരിധിയിലുള്ള നഴ്സിംഗ് കഴിഞ്ഞ പട്ടികജാതി ഉദ്യോഗാർഥികളെ സ്റ്റൈഫന്റോടുകൂടി സ്റ്റാഫ് നഴ്സ് താൽക്കാലിക തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് നടക്കും. യോഗ്യത: ബിഎസ് സി നഴ്സിംഗ്/ജനറൽ നഴ്സിംഗ്. മാസ വേതനം: ബിഎസ് സി നഴ്സിംഗ്-10,000 രൂപ, ജനറൽ നഴ്സിംഗ്- 8000 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം