ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്.
നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം.
2) അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം സെപ്റ്റംബര്‍ 9ന് രാവിലെ 10ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും.
ഹയര്‍സെക്കഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകളും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
3) ട്രേഡ്സ്മാൻ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് (മെഷിനിസ്റ്റ്) വിഭാഗത്തിൽ ട്രേഡ്സ്മാന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് 25 രാവിലെ 10 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://gecbh.ac.in.
4) തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ്ഡബ്ല്യു/എംഎ സൈക്കോളജി/എംഎ സോഷ്യോളജിയും ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 26 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
5) ആയുർവേദ തെറാപ്പിസ്റ്റിന്റെ ഒഴിവ്
ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റിന്റെ (പുരുഷൻ)ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനു മുമ്പായി അപേക്ഷിക്കണം. വിശദവിവരത്തിന് www.nam.kerala.gov.in-careers opportunities- National AYUSH Mission സന്ദർശിക്കുക.