വിവിധ ജില്ലകളിലായി സർക്കാർ സ്ഥാപനങ്ങളിലെ അവസരങ്ങൾ
കേരളത്തിലെ വിവിധ ജില്ലകളിലായി സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത്,1) കൗൺസിലർ നിയമനം
ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം.
2) സ്ഥിരം ലൈസൻസി നിയമനം
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പുറച്ചേരിയിൽ പുതുതായി അനുവദിച്ച റേഷൻ കടയ്ക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 21 - 62 വയസ്സ്. അപേക്ഷകൾ സെപ്റ്റംബർ 10 ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും ലഭിക്കും. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്: , പയ്യന്നൂർ താലൂക്ക് സപ്ലൈ.
3) മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതിവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം, തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 18 ന് രാവിലെ 10.30 ന് പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തും.
ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നീ യോഗ്യതയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
4) പ്രൊജക്ട് മാനേജർ നിയമനം
വയനാട് പാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ബി ടെക് സിവിൽ എഞ്ചിനീയറിംഗ് ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനത്തിൽ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെടണം.
5) സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. യോഗ്യത: മാത്തമറ്റിക്‌സ്/ ഇക്കോണമിക്‌സ്/ കൊമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രതിമാസ വേതനം 16000 രൂപയും ടി.എയും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം.
6) വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ എക്കോ കാർഡിയോഗ്രാഫി പരിശോധന നടത്തുന്നതിനുവേണ്ടി കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള കാർഡിയോളജിസ്റ്റ് ഡോക്ടർമാർ ഓഗസ്റ്റ് 19നകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം.
7) ട്രേഡ്‌സ്മാന്‍ നിയമനം
വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികകയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐടിഐ - എന്‍സിവിറ്റി, എസ് സി വി റ്റി, കെജിസിഇ, ടിഎച്ച്എസ്എല്‍സി എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുണ്ടാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
8) പ്രയുക്തി 2025' മെഗാതൊഴില്‍ മേള ആഗസ്റ്റ് 16ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള ആഗസ്റ്റ് 16 ശനിയാഴ്ച ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടക്കും.
തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിക്കും. 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ എത്തണം.