അങ്കണവാടികളിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
അങ്കണവാടിയിൽ ജോലി നേടാൻ അവസരം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിലേക്ക്
ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 35 വയസ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ആണ് അപേക്ഷകൾ സ്വീകരിക്കുക.
2) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18-41 വരെ. നിയമാനുസൃത വയസ്സിളവ് അനുവദനീയമായിരിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
ഇംഗ്ളീഷിൽ ഷോർട്ട് ഹാൻഡ്, ഏതെങ്കിലും ലിമിറ്റഡ് കമ്പനിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ആയി അഞ്ചുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.
3) അസിസ്റ്റൻറ് എൻജിനീയർ നിയമനം
വയനാട് : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.
4) പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ രാത്രി കാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദവും ബി.എഡ് യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കും) അപേക്ഷിക്കാം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ആഗസ്ത് 23 ശനിയാഴ്ച രാവിലെ 9.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം