മഹാരാജാസ് കോളേജിൽ ഡാറ്റാ എൻട്രി മുതൽ വിവിധ അവസരങ്ങൾ
ഓഫീസ് അറ്റൻഡൻ്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ:എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജിൽ താത്കാലിക നിയമനം.
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജ് പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
2) ഡാറ്റ എൻട്രി ഓപ്പറേറ്റർ,
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
3) ഓഫീസ് അറ്റ൯ഡൻ്റ്
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം.
രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in ഇ മെയിലിലേക്ക് അയക്കണം.
2) ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.3588 ഒഴിവാണുള്ളത് (പുരുഷൻ-3406,വനിത-182).
വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ശമ്പളസ്കെയിൽ 21,700-69,100 രൂപയും മറ്റ് ആനുകൂല്യങ്ങളും ഇണ്ടാവും.
ട്രേഡുകൾ: കോബ്ലർ, ടെയ്ലർ, കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രിഷ്യൻ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, ബർ, സ്വീപ്പർ, വെയ്റ്റർ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ, ഖോജി. (ഓരോ ട്രേഡിലും പുരുഷ ന്മാർക്കും വനിതകൾക്കും നീക്കി വെച്ചിട്ടുള്ള ഒഴിവുകൾ അറിയാൻ പട്ടിക കാണുക).
പ്രായം: 18-25. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാ ക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് കേന്ദ്ര ഗവ. ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത:
എല്ലാ ട്രേഡുകളിലേക്കും പത്താംക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത. ഇതിനുപുറമേ ഓരോ ട്രേഡിലേക്കും ആവശ്യമായ യോഗ്യതകൾ ചുവടെ പറയുന്നു.
കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ അല്ലെങ്കിൽ ഒരുവർഷത്തെ ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരോ ആയിരിക്കണം.
കോബ്ലർ, ടെയ്‌ലർ, വാഷർ മാൻ, ബാർബർ, സ്വീപ്പർ, ഖോജി/സൈസി ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യമുള്ളവരായിരിക്കണം. ഇവർക്ക് ട്രേഡ് ടെസ്റ്റ് കൂടി ഉണ്ടാവും.
കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ എന്നീ ട്രേഡുകളിലേക്ക് നാഷണൽ സ്റ്റിൽ ഡിവലപ്മെൻ്റ് കോർപ്പറേ ഷൻ നടത്തുന്നതോ അംഗീകരിച്ചതോ
ആയ ഫുഡ് പ്രൊഡക്ഷൻ/കിച്ചൻ ലെവൽ വൺ കോഴ്‌സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ശാരീരിക ക്ഷമത : പുരുഷൻമാർക്ക് 165 സെമിയും (എസ്‌ടി വിഭാഗം-160 സെമീ) വനിത കൾക്ക് 155 സെമീയും (എസ്ടി വിഭാ ഗം-148 സെമീ) ഉയരം വേണം. പുരുഷന്മാർക്ക് 75-80 സെമി നെഞ്ചളവ് ഉണ്ടായിരിക്കണം.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.വിശദവിവര ങ്ങൾക്കും അപേക്ഷിക്കുന്നതി https://rectt.bsf.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.