സാംസ്‌കാരിക വകുപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ

സാംസ്‌കാരിക വകുപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ
സാംസ്‌കാരിക വകുപ്പിന്റെ  പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. 
യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്. 

കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്.

ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ.


 ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്. 

തെരഞ്ഞെടുപ്പ് അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്, ഇ-മെയിൽ: culturedirectoratec@gmail.com     

2) ദേശീയപാത 966 (ഗ്രീന്‍ഫീല്‍ഡ് പാത) ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് മലപ്പുറം ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കളക്ടര്‍ മുമ്പാകെ ലഭ്യമായ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ (ഒഴിവ്-1) നിയമിക്കുന്നു.

റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ച ഈ വിഷയത്തില്‍ അവഗാഹമുള്ള പരിചയസമ്പന്നരായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ആവശ്യമായ രേഖകള്‍, ബയോഡാറ്റ സഹിതം ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain