ഐഐഐടിയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ഐഐഐടിയിൽ 27 അനധ്യാപകർകർ ചെന്നൈയിലുള്ള ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്.ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്: ഒഴിവ്-3. യോഗ്യത: ബിഇ/ബിടെക് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം: 32 വയസ്സ് കവിയരുത്.
ജൂനിയർ ടെക്നീഷ്യൻ: ഒഴിവ്-13. യോഗ്യത: ത്രിവത്സര ഡിപ്ലോമ/ഐടിഐയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും/ഫിസിക്സ് ബിരുദം. പ്രായം: 27 വയസ്സ് കവിയരുത്.
ജൂനിയർ അസിസ്റ്റൻ്റ്: ഒഴിവ്: 11. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. പ്രായം: 27 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: സ്ക്രീനിങ് ടെസ്റ്റ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേ ഷിക്കാർക്കും ഫീസില്ല. മറ്റുള്ളവർ 500 രൂപ പോർട്ടൽ മുഖേന അടയ്ക്കണം.
ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയ മാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവര ങ്ങൾക്ക് www.iiitdm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: ഓഗസ്റ്റ് 14.
2) ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബിരുദവും ഡിസിഎ/ എം എസ് ഓഫീസ്/ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 35 വയസിന് താഴെ. ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0474 2791399.
2. വാച്ച്മാന്‍ അഭിമുഖം
കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം