ടൂറിസം വകുപ്പില്‍ പ്ലസ് ടു യോഗ്യതയിൽ അവസരങ്ങൾ
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പില്‍ അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി: സെപ്റ്റംബര്‍ 03.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് സ്ഥിര നിയമനം. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പര്‍:197/2025
പ്രായപരിധി 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത പ്ലസ് ടു വിജയിച്ചിരിക്കണം.
ടൈപ്പ് റൈറ്റിങ്ങില്‍ ഇംഗ്ലീഷ് (ലോവര്‍) (കെജിടിഇ/ എംജിടിഇ സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,000 മുതല്‍ 43,600 വരെ ശമ്പളമായി ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്- ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
2) അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിൽ
ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 35 വയസ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ആണ് അപേക്ഷകൾ സ്വീകരിക്കുക.