സർക്കാർ ഓഫീസുകളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ എൻജിനിയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.മെക്കാനിക്കൽ (മെഷിനിസ്റ്റ് – 3,
ടർണർ - 1), ഇലക്ട്രിക്കൽ
(ഇലക്ട്രിഷ്യൻ - 5, വയർമാൻ - 2) വകുപ്പിലെ ലാബ് / വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ എന്നിങ്ങനെയുള്ള അവസരങ്ങൾ.
ഒഴിവുകളിലേക്കുള്ള പരീക്ഷ അല്ലെങ്കിൽ കൂടിക്കാഴ്ച ആഗസ്റ്റ് 7 നും സിവിൽ എൻജിനിയറിംഗിലെ ട്രേഡ്സ്മാൻ (സോയൽ മെക്കാനിക് – 1, സർവേ - 1) പരീക്ഷ കൂടിക്കാഴ്ച 8 നും നടത്തും. സമയം: രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
2) തിരുവനന്തപുരം ഗവ.ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഎംഎല്‍എടി (ഡിഎംഇ അംഗീകരിച്ചത്).
പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 6ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം.
3) തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025- 26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. നിലവിലുള്ള യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ( അഭാവത്തില്‍ നെറ്റ് പാസാവാത്തവരെയും പരിഗണിക്കും) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
4) പട്ടാമ്പി താലൂക്കിലെ ശ്രീ വെള്ളടിക്കുന്ന് ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ നല്‍കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ലഭിക്കും.
5) ട്യൂട്ടര്‍ - ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം.
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
6) പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് II തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. എസ്എസ്എല്‍സി, എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (കെ. എന്‍. എം. സി ), എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (ഐ. എന്‍. സി), കെ. എന്‍. എം. സി രജിസ്‌ട്രേഷനോടു കൂടിയ എച്ച്. ഡബ്ലിയു. ടി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
2025 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.