സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനിൽ അവസരങ്ങൾ
കേരള സർക്കാരിൻ്റെ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ (KSCCAM), വിവിധ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനം നടത്തുന്നുമൾട്ടി ടാസ്കിംഗ് ഓഫീസർ (MTO), കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ (CMCO), കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ് (CCUS), ക്ലൈമറ്റ് ചേഞ്ച് അസസ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ് (CCAS) തുടങ്ങിയ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/ MTech/ MSc
പരിചയം: 2 - 3 വർഷം
ശമ്പളം: 32,550 - 1,75,000.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 1ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2)കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലെ കൗണ്‍സിലറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
40 വയസ് കവിയാത്ത സൈക്കോളജി/ എം.എസ്.ഡബ്ല്യു/ കൗണ്‍സിലിംഗ് ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍, മികച്ച സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ കൗണ്‍സിലറായുള്ള രണ്ട് വര്‍ഷത്തെ പരിചയം വേണം.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം.
ആഗസ്റ്റ് 23 ന് രാവിലെ പത്ത് മുതല്‍ അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും.