കൊച്ചിൻ ഷിപ്പിയാർഡിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം. ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 32 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 22 വരെ അപേക്ഷ നല്‍കാം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 32.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍) 20,ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍) 13,ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്‌സ്) 2.
പ്രായപരിധി 25 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 2025 ആഗസ്റ്റ് 22 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും അധിക വയസിളവ് ലഭിക്കും.
യോഗ്യത ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്‌സ്).എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്.
അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍) എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍) എസ്എസ്എല്‍സി പാസായവരായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
സ്റ്റൈപ്പന്റ്
പ്രതിമാസ സ്റ്റൈപ്പന്റായി ആദ്യ വര്‍ഷം 14000 രൂപയാണ് ലഭിക്കുക. അധിക സമയ ജോലിക്ക് 4500 ലഭിക്കും. രണ്ടാം വര്‍ഷം ഇത് 20,000 വര്‍ധിക്കും.
താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.