കേരള റോഡ് ഫണ്ട് ബോര്‍ഡിൽ അവസരങ്ങൾ.

കേരള റോഡ് ഫണ്ട് ബോര്‍ഡിൽ അവസരങ്ങൾ
കേരള റോഡ് ഫണ്ട് ബോര്‍ഡിന്  സൈറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 60 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം
അവസാന തീയതി: സെപ്റ്റംബര്‍ 10

കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയായ കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ സൈറ്റ് സൂപ്പര്‍വൈസര്‍. 

ബോര്‍ഡിന് കീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്കാണ് സൈറ്റ് സൂപ്പര്‍വൈസര്‍മാരെ ആവശ്യമുള്ളത്. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍ നിയമനം നടക്കുക. ഇത് പിന്നീട് നീട്ടാനുള്ള സാധ്യതയുണ്ട്. 

പ്രായപരിധി 36 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
യോഗ്യതസിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 


എംഎസ് പ്രോജക്ട്/ എംഎസ് ഓഫീസ്, മറ്റ് എഞ്ചിനീയറിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. 
സിവില്‍ വര്‍ക്ക് ബില്ലുകള്‍ നിര്‍മ്മിക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. 
സര്‍ക്കാര്‍/ പബ്ലിക്/ പ്രൈവറ്റ് സെക്ടര്‍/ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോജക്ടുകളില്‍ ജോലി ചെയ്ത് രണ്ട് വര്‍ഷത്തെ പരിചയമുള്ളവരായിരിക്കണം. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000 ശമ്പളമായി ലഭിക്കും.
ജനറല്‍ വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതി. 

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് സെെറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. തെറ്റായതോ, അപൂര്‍ണമായതോ ആയ വിവരങ്ങള്‍ ചേര്‍ത്ത അപേക്ഷകള്‍ ഉടനടി റദ്ദാക്കുന്നതാണ്. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സിഎംഡിയില്‍ നിക്ഷിപ്തമാണ്.
വെബ്‌സൈറ്റ്: https://cmd.kerala.gov

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain