ഔഷധിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

ഔഷധിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ഔഷധി കൂട്ടനെല്ലൂർ ഫാക്‌ടറിയിൽ മെഷീൻ ഓപ്പറേറ്റർ,അപ്രൻ്റീസ്, തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു, 

മെഷീൻ ഓപ്പറേറ്റർ 

(പുരുഷന്മാർ മാത്രം) യോഗ്യത :ഐ.ടി.ഐ/ഐ.ടി.സി പ്ലസ് ടൂ.
ഒഴിവുകൾ എണ്ണo,300.പ്രായ പരിധി -18-41വയസ്സ്. 


അപ്രന്റ്റീസ്

യോഗ്യത: 7-ക്ലാസ്.
ഒഴിവുകൾ: 211 എണ്ണം.
പ്രായം:18-41 വയസ്സ്


അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി പേജിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതുമാണ്. 

വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാൽ മാർഗ്ഗവും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.08.2025. ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

ഇന്നാണ് അവസരം. എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് നിയമനം

2) ആലപ്പുഴ ജില്ലയില്‍ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ഐ റ്റി ഐ, ബി.ടെക് (മെക്കാനിക്കല്‍) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. 

സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. 

2) ഫിഷിംഗ് ഹാർബറുകൾ, ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള സീ റെസ്ക്യൂ സ്ക്വാഡിലേക്ക് റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 20 നും 60 നുമിടയിൽ പ്രായമുള്ളവർക്ക് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകൻ കടലിൽ നീന്താൻ കഴിവുള്ളവരും ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിർദേശിക്കുന്ന എല്ലാ ജോലികളും നിർവഹിക്കാനും ജില്ലയിലെ എല്ലാ ഹാർബറുകളിലും ജോലി ചെയ്യുവാൻ സന്നദ്ധതയുള്ളവരുമായിരിക്കണം. 2018 പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും, സീ റെസ്ക്യൂ ഗാർഡായി പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മത്സ്യഭവൻ ഓഫീസുകളുമായി ബന്ധപ്പെടാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain