എംപ്ലോയബിലിറ്റി സെന്റർ വഴി അവസരങ്ങൾ
മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സര്‍വീസ് ടെക്നിഷ്യന്‍, അക്കൗണ്ടിങ് അസ്സോസിയേറ്റ് എന്നീ തസ്തികളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം നടത്തുന്നു.ആഗസ്റ്റ് 19 ന് രാവിലെ പത്തിന് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ അഭിമുഖം നടക്കും. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ, ബികോം,എംകോം, സി.എ (ഇന്റര്‍) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി എന്നിവ കൊണ്ടുവരണം.
മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ മേളയോട് അനുബന്ധിച്ച് ക്യാമ്പ് രജിസ്ട്രേഷനും ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം നേരിട്ട് എത്തണം.
2) അധ്യാപക നിയമനം
പനങ്കണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.
3) ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. സംസ്ഥാന ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും വിഎച്ച്എസ്സി എംഎൽടി യോഗ്യതയുള്ളവർക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുമായി ഓഗസ്റ്റ് 13ന് രാവിലെ 10.30ന് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
2) എറണാകുളം ഗവ. മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമ്പത് വയസ്സിൽ താഴെ പ്രായമുള്ള യോഗ്യരായ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിയ്ക്കുക. പ്രവർത്തി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ആഗസ്റ്റ് 21 വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി ഗവ. മഹിളാമന്ദിരം, തൃപ്പൂണിത്തുറ പി ഒ, ചമ്പക്കര, പിൻ : 682038 എന്ന വിലാസത്തിൽ എത്തിക്കണം.