കേരള സെക്രട്ടറിയേറ്റ് സഭ ടിവിയിൽ വിവിധ അവസരങ്ങൾ

കേരള സെക്രട്ടറിയേറ്റ് സഭ ടിവിയിൽ വിവിധ അവസരങ്ങൾ 
കേരള നിയമസഭ സെക്രട്ടറിയേറ്റ് സഭ ടിവിയില്‍ പുതുതായി വന്ന ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് തപാല്‍ മുഖേന അപേക്ഷിക്കാം. 
അവസാന തീയതി: ആഗസ്റ്റ് 22

കേരള നിയമസഭ- സഭ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. 

ആറ് മാസത്തേക്കാണ് നിയമന കാലാവധി. സെക്രട്ടറിയേറ്റിന് ആവശ്യമുള്ള പക്ഷം കാലാവധി ദീര്‍ഘിപ്പിക്കുന്നതാണ്.

പ്രായപരിധി 25 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കല/ സാഹിത്യം/ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ എംഫില്‍ അഥവാ പിഎച്ച്ഡി ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. 

മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും, കേരളത്തിലെ സ്ഥിരതാസമക്കാരുമായിരിക്കണം


ജോലിയുടെ സ്വഭാവം
സഭാ ടിവിയില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്കാവശ്യമായ ഗവേഷണ സഹായം, ആര്‍ക്കൈവ്‌സ് തയ്യാറാക്കല്‍ തുടങ്ങിയ ചുമതലകള്‍ വഹിക്കണം. 

അപേക്ഷ താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ സ്വയാം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ താഴെ നല്‍കിയ വിലാസത്തില്‍ തപാല്‍ മുഖേനയോ, ഇമെയിലോ അയക്കണം. 

വിലാസം: നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം.

ഇമെയില്‍: sabhatv@niyamasabha.nic.in

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22. 
ഇമെയില്‍ മുഖേന അയക്കുന്നവര്‍ ബയോഡാറ്റ, സ്വായം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അയക്കണം. 

തപാല്‍ മുഖേനയുള്ള അപേക്ഷ കവറിന് മുകളില്‍ 'റിസര്‍ച്ച് അസിസ്റ്റന്റ് നിയമനത്തിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. 


വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain