അങ്കണവാടികളിലും വിവിധ ഓഫീസുകളിലും അവസരങ്ങൾ
എറണാകുളം ജില്ലയിലെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്തിൽ 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 01/01/2025ന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് 31-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അങ്കണവാടി കം ക്രഷ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള അങ്കണവാടി സ്ഥിതി ചെയ്യുന്ന അതേ വാർഡിൽ ഉള്ള യോഗ്യരായവർക്കാണ് മുൻഗണന. അതേ വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാർഡുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും.
ക്രഷ് ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം 3000 രൂപ. പ്രവർത്തന സമയം രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
2) എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലില്‍ സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത്, സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി, സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ എന്നീ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ സെന്ററിലേക്ക് വര്‍ക്കര്‍ തസ്തികയിലേക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു വിജയിച്ചവര്‍ക്കും ഹെല്‍പര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത് അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 22 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 26 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി അങ്കണവാടിയിലേക്ക് എളയാവൂര്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 29 ലെ സ്ഥിര താമസക്കാരുമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ ഫോറം ആഗസ്റ്റ് 29 വരെ നടാല്‍ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും