മെഡിക്കൽ കോളജിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

മെഡിക്കൽ കോളജിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ DIVINE പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (A) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവുണ്ട്. പ്രായപരിധി 35 വയസോ അതിൽ താഴെയോ.
നഴ്സിങ്/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്.സിയും ഗവേഷണ പദ്ധതികളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

2) പാലക്കാട്: തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചീനീയര്‍ തസ്ഥികയിലേക്ക് നിയമനം നടത്തുന്നു.


സിവില്‍, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രീയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റാ എന്നിവ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

3) തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിലുള്ള കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ട്‌സിലും ടാലിയിലും പ്രാവീണ്യവും കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമായും ഉണ്ടായിരിക്കണം.

Microsoft Excel, Microsoft Word എന്നിവയിൽ പ്രാവീണ്യം കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവും വേണം.

ആർമി / എയർഫോഴ്സ് / നേവി എന്നിവയിൽ ക്ലറിക്കൽ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവർത്തിപരിചയം ഉള്ള വിമുക്തഭടൻ ആയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 5വരെ.
വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ആഗസ്റ്റ് 10നകം ലഭ്യമാക്കണം.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain