പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയിൽ വിവിധ അവസരങ്ങൾ

പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയിൽ വിവിധ അവസരങ്ങൾ
പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയുടെ പത്തനംതിട്ട, മലപ്പുറം, കാസർകോട്, പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ എ‌സ്റ്റേറ്റുകളിൽ 460 ഒഴിവ്. 
ദിവസ വേതന തൊഴിലാളികളുടെ നേരിട്ടുള്ള നിയമനമാണ്. ഏതെങ്കിലുമൊരു എസ്‌റ്റേറ്റിലേക്കു മാത്രമായി 30ന് അകം അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ
ഏഴാം ക്ലാസ് ജയം (ബിരുദം നേടിയവരാ കരുത്). റബർ ബോർഡിൽ നിന്നോ പ്ലാൻറേഷൻ കോർപറേഷനിൽ നിന്നോ ഉള്ള ടാപ്പിങ് ട്രെയിനിങ്/ ഓയിൽ പാം ട്രെയിനിങ് സർട്ടിഫിക്കറ്റും തോട്ടങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരികക്ഷമതയും വേണം.

പ്രായം:18-50 വയസ്സ്
തിരഞ്ഞെടുപ്പ്: കാഴ്ച പരിശോധന, ബിഎംഐ പരിശോധന, ഇന്റർവ്യൂ എന്നിവ മുഖേന.

അപേക്ഷ വിവരങ്ങൾ
www.en.pcklimited.in എന്നാ വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യത, പ്രായം, പരിചയം, ജാതി, നോൺ ക്രീമിലെയർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 6 മാസത്തിനുള്ളിലെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ടോ തപാൽ മുഖേനയോ ബന്ധപ്പെട്ട : എസ്‌റ്റേറ്റിൽ സമർപ്പിക്കണം.

എസ്‌റ്റേറ്റുകളുടെ വിലാസം വെബ്സൈറ്റിലുണ്ട് വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


സ്ഥിരം ലൈസൻസി നിയമനം
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പുറച്ചേരിയിൽ പുതുതായി അനുവദിച്ച റേഷൻ കടയ്ക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

 പ്രായപരിധി 21 - 62 വയസ്സ്. അപേക്ഷകൾ സെപ്റ്റംബർ 10 ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും ലഭിക്കും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain