കാര്‍ഷിക വകുപ്പിന്റെ കേര പ്രോജക്ടിൽ വിവിധ അവസരങ്ങൾ

കാര്‍ഷിക വകുപ്പിന്റെ കേര പ്രോജക്ടിൽ വിവിധ അവസരങ്ങൾ
കാര്‍ഷിക വകുപ്പിന്  പ്രവര്‍ത്തിക്കുന്ന കേരള പദ്ധതിക്ക് കീഴില്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി റിക്രൂട്ട് സെല്‍ മുഖേന അപേക്ഷ നല്‍കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 04.

കേര പ്രൊജക്ടിലേക്ക് - പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകള്‍. 

പ്രൊജക്ട് എക്‌സിക്യൂട്ടീവ് = വിവിധ ജില്ലകളിലായി 13 ഒഴിവുകള്‍. പ്രൊജക്ട് അസിസ്റ്റന്റ്  വിവിധ ജില്ലകളിലായി 16 ഒഴിവുകള്‍. 

പ്രായപരിധി പ്രൊജക്ട് എക്‌സിക്യൂട്ടീവ്  30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊജക്ട് അസിസ്റ്റന്റ് 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത പ്രൊജക്ട് എക്‌സിക്യൂട്ടീവ്
എഞ്ചിനീയറിങ് OR അഗ്രികള്‍ച്ചറില്‍ ഡിഗ്രി. എം.എസ്.സി, എംടെക്, എംബിഎ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ. പ്രൊജക്ട് അസിസ്റ്റന്റ് 
ബികോം യോഗ്യത ഉണ്ടായിരിക്കണം. (MBA/ M.com യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന). 


ശമ്പളം പ്രൊജക്ട് എക്‌സിക്യൂട്ടീവ്  പ്രതിമാസം 40,000 ശമ്പളമായി ലഭിക്കും. 
പ്രൊജക്ട് അസിസ്റ്റന്റ് പ്രതിമാസം 25,000 ശമ്പളമായി ലഭിക്കും. 

ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് 'കേര' പ്രൊജക്ട് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന Apply Now ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം. 


അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 04.

2) കുടുംബശ്രീ ജില്ലാ മിഷന്‍ കാര്യാലയത്തില്‍ ഓഫീസ് സെക്രട്ടറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അയല്‍കൂട്ട അംഗം/ കുടുംബാംഗമോ ആയ നിശ്ചിത യോഗ്യതയുളള സ്ത്രീ/പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കാം.

യോഗ്യത:ബികോം ബിരുദം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എംഎസ്ഓഫീസ്, ഇന്റര്‍നേറ്റ് ആപ്ലിക്കേഷന്‍സ്) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 2025 ഓഗസ്റ്റ് 20ന് 21-35 വയസ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷിക്കാം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain