വനിതാ ശിശു വികസന വകുപ്പിൽ അവസരങ്ങൾ.
വനിതാ-ശിശു വികസന വകുപ്പിന്റെ നിള സേവാ സമിതി നടത്തുന്ന തണൽ ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിലെ ഹോം മാനേജർ, വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്കാണ് വാക്ക്- ഇൻ -ഇൻ്റർവ്യൂ. സ്ത്രീകൾക്ക് അപേക്ഷിക്കാം.ബിരുദാനന്തര ബിരുദവും സമാന തസ്‌തികയിൽ 2-3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് ഹോം മാനേജർ തസ്തികയ്ക്കുള്ള യോഗ്യത. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വാച്ച് വുമൺ, കുക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.
1.ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ജോലിക്കായി ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവർമാരെ (രണ്ട് ഒഴിവ്) നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ഏഴ് രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി (റൂറൽ) അറിയിച്ചു.
2.ഹോസ്റ്റലുകളിലേക്കു അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും.
ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെഅഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്‍മാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്.
പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.