കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ അവസരങ്ങൾ

കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ അവസരങ്ങൾ
കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഇത്തവണത്തെ വനിത ഫയർ ഓഫീസർ ട്രെയിനികൾക്കുള്ള വിജ്ഞാപനമിറക്കി. നാല് ജില്ലകളിലായാണ് ഒഴിവുകൾ വന്നിട്ടുള്ളത്. യോഗ്യരായവർക്ക് കേരള സർക്കാർ പിഎസ്‌സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം. 

കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിൽ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 04.

കാറ്റഗറി നമ്പർ : 215/2025

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 -  63,700  ഇടയിൽ പ്രതിമാസം ശമ്പളം ലഭിക്കും. 

പ്രായപരിധി 18 വയസ് മുതൽ 26 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 


യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. 
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. 
പുരുഷൻമാർക്കും, ഭിന്നശേഷി ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ സാധിക്കില്ല. 

ഫിസിക്കൽ ടെസ്റ്റ്
കുറഞ്ഞത് 152 സെ.മീ ഉയരും, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 150 സെ.മീ ഉണ്ടായാൽ മതി. നീന്തൽ പരിജ്ഞാനം ആവശ്യമാണ്. രണ്ട് മിനുട്ട് പതിനഞ്ച് സെക്കന്റിനുള്ളിൽ 50 മീറ്റർ നീന്തി പൂർത്തിയാക്കണം. മെഡിക്കൽ ഫിറ്റ്‌നസും, കാഴ്ച്ചയും ഉണ്ടായിരിക്കണം. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) നിന്ന് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 


അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain