വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അവസരങ്ങൾ

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അവസരങ്ങൾ
പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ ഏവരും കാത്തിരുന്ന ഇത്തവണത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് സെപ്റ്റംബര്‍ 3 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകള്‍ വന്നിട്ടുണ്ട്. പ്ലസ് ടു യോഗ്യതയില്‍ വനം വകുപ്പില്‍ സ്ഥിര ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.അവസാന തീയതി: സെപ്റ്റംബര്‍ 3

കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സ്ഥിര നിയമനം.  
CATEGORY NO: 211/2025.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായാണ് ഒഴിവുകള്‍. 

പ്രായപരിധി 19 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1995നും 01.02.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,900  മുതല്‍ 63,700 വരെ ശമ്പളം ലഭിക്കും. 

യോഗ്യത കേരള സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. 


ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. ഫിസിക്കല്‍ ടെസ്റ്റ്
ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. പുരുഷന്‍മാര്‍ക്ക് 168 സെ.മീ ഉയരം വേണം. നെഞ്ചളവ് 81 സെന്റീമീറ്ററും, 5 സെ.മീ വികാസവും ആവശ്യമാണ്. പുറമെ താഴെ നല്‍കിയ എട്ടിനങ്ങളില്‍ 5 എണ്ണമെങ്കിലും വിജയിച്ചിരിക്കണം. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ട്രെയിനി) തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 


അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

2) ഐസിഫോസ് പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ പദ്ധതികളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാലു വർഷത്തെയും റിസർച്ച് അസ്സിസ്റ്റന്റിന് കുറഞ്ഞത് രണ്ടു വർഷത്തെയും പ്രവൃത്തി പരിചയം ആവശ്യമാണ്. ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.സി.എ/ ബി.വോക്/ എം.വോക് ബിരുദധാരികൾക്ക് https://icfoss.in മുഖേന ഓഗസ്റ്റ് 14വരെ അപേക്ഷ സമർപ്പിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain