ഫിഷറീസ് വകുപ്പിൽഉൾപ്പെടെ വിവിധ അവസരങ്ങൾ
കേരള സർക്കാർ ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഏഴാം ക്ലാസ് പൂർത്തിയാക്കിയ 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തൽ,വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം.
പ്രായോഗിക പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൂടികാഴ്‌ചയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഇടക്കൊച്ചി ഓഫീസിൽ ഹാജരാകണം.
2) വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജൻരെ നിയമിക്കും.
ഓഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.