കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിൽ അവസരങ്ങൾ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിൽ അവസരങ്ങൾ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില)യില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി: ആഗസ്റ്റ് 15, 2025.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില)- അസിസ്റ്റന്റ് എഞ്ചിനീയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് നിയമനം. ആകെ ഒഴിവുകള്‍ 02. കണ്ണൂര്‍ ജില്ലയിലാണ് നിയമനം. 

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒന്‍പത് മാസമാണ് ജോലിയുടെ കാലാവധി. 

യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് യോഗ്യത വേണം. ഓട്ടോകാഡ് & പ്രൈസ് സോഫ്റ്റ് വെയറില്‍ പരിചയം ആവശ്യമാണ്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റായി 20040  ലഭിക്കും. 

അസാപ് കേരള നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് മുഖേനയാണ് നിയമനങ്ങള്‍ നടക്കുക. അതിനായി എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടക്കും. മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് അന്തിമ നിയമനം നടക്കുക. 


താല്‍പര്യമുള്ളവര്‍ അസാപ് കേരളയുടെ ഒഫീഷ്യല്‍ https://asapkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ ഫോം അയക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain