ശുചിത്വ മിഷനില്‍ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ശുചിത്വ മിഷനില്‍ വിവിധ  യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ശുചിത്വ മിഷനില്‍ പ്രോഗ്രാം ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒരു ഒഴിവാണുള്ളത്. വിവിധ പിജി യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 19.

ശുചിത്വ മിഷനില്‍ പ്രോഗ്രാം ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46,230 ശമ്പളമായി ലഭിക്കും. 
പ്രായപരിധി 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത മാസ് കമ്മ്യൂണിക്കേഷന്‍, ജേണലിസം, പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജേണലിസം / മീഡിയ കമ്മ്യൂണിക്കയില്‍ ബിരുദാനന്തര ബിരുദം (ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം) ബിരുദാനന്തര ബിരുദവും.


 ജേണലിസം / മീഡിയ കമ്മ്യൂണിക്കയില്‍ പിജി ഡിപ്ലോമയും എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഐഇസി പ്രവര്‍ത്തനങ്ങള്‍, പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ ആശയവിനിമയം എന്നിവയില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പരിചയം.

ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, കാമ്പെയ്ന്‍ പ്ലാനിംഗ് എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, മീഡിയ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും ശക്തമായ വിശകലന, പ്രോജക്റ്റ് മാനേജ്മെന്റ് കഴിവുകള്‍ എന്നിവ അഭികാമ്യം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ്  തിരഞ്ഞെടുക്കുക.


 നല്‍കിയിരിക്കുന്ന ശുചിത്വ മിഷന്‍ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ ആഗസ്റ്റ് 19ന് മുന്‍പായി നല്‍കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain