ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ അവസരങ്ങൾ

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ അവസരങ്ങൾ
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ  ഒഴിവുകൾ വന്നിട്ടുണ്ട്. ഓൺലൈനായി 30 വരെ അപേക്ഷിക്കാം.
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ വന്നിട്ടുള്ള ജോലികളും/ ഒഴിവുകളും ചുവടെ നൽകുന്നു.

1) ലീഗൽ സ്പെഷലിസ്‌റ്റ് (50), 
2) എഒ -ഹെൽത്ത് (50), 
3) അക്കൗണ്ട്സ് സ്പെഷലിസ്റ്റ‌് (25),
4) ജനറലിസ്റ്റ് (193), 
5) ഓട്ടമൊബീൽ എൻജിനീയർ (75), 
6) ബിസിനസ് അനലിസ്റ്റ് (75), 
7) റിസ്ക് എൻജിനീയർ (50), 
8) ഐടി സ്പെഷലിസ്റ്റ് (25), 
9) ആക്ചേറിയൽ സ്പെഷലിസ്‌റ്റ് (5), 10) കമ്പനി സെക്രട്ടറി (2)
 
എന്നീ വിഭാഗങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക.
60% മാർക്കോടെ ഏതെങ്കിലും ബിരുദം / പിജി ആണ് ജനറലിസ്റ്റ് വിഭാഗത്തിലേക്കുള്ള യോഗ്യത. 
പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55%. 
മറ്റു തസ്‌തികകളിലേക്കുള്ള യോഗ്യതാ വിവരങ്ങൾ വിജ്‌ഞാപനത്തിൽ

ശമ്പളം: 50,925-96,765 
പ്രായപരിധി: 21-30. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവിനു പുറമേ പൊതുമേഖലാ ഇൻഷുറൻസ് സ്‌ഥാപന ജീവനക്കാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: മെയിൻ പരീക്ഷ ഒക്ടോബർ 29ന്. തുടർന്ന് ഇന്റർവ്യൂ.
പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ. 

അപേക്ഷാഫീസ്: 850 രൂപ ആണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 
100 രൂപ ഇൻ്റിമേഷൻ ചാർജ്. ഓൺലൈനായി ഫീസ് അടയ്ക്കാൻ സാധിക്കും.
Website: www.newindia.co.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain