ഡാറ്റ എൻട്രി മുതൽ വിവിധ ഓഫീസുകളിൽ അവസരങ്ങൾ
കല്ലേറ്റുംകര കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലേക്കുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നി തസ്തിക- യിലേക്കുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബി.എസ്.സി കംപ്യൂട്ടർ/ ഡിഗ്രിയും പി.ജി.ഡി.സി.എയും ടാലിയും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി കോളേജിൽ ഹാജരാകണം
2) ചിറ്റൂർ ആസ്ഥാന ആശുപത്രിയിൽ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.ദിവസ വേതനത്തിൽ ജോലി നേടാം.
വന്നിട്ടുള്ള ഒഴിവുകൾ: എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ റേഡിയോഗ്രാഫർ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.7 , 8 തീയതികളിൽ സൂപ്രണ്ട് ചേമ്പറിൽ ആണ് അഭിമുഖം.
എച്ച്എംസി ക്ലർക്ക് ഏഴിന് പകൽ 11നൂം,ലാബ് ടെക്നീഷ്യൻ പകൽ 2 .30 ന് ആണ് അഭിമുഖം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ എട്ടിന് പകൽ 11 നും റേഡിയോഗ്രാഫർ പകൽ 2 30 ന് ആണ് അഭിമുഖം..
3)പുല്ലുവിള സാമൂഹികാ ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്.ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക് 11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.