ജില്ലാ എംപ്ലോയ്‌മെന്റ് വഴി വിവിധ അവസരങ്ങൾj

ജില്ലാ എംപ്ലോയ്‌മെന്റ് വഴി വിവിധ അവസരങ്ങൾ.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭി മുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ഓഗസ്റ്റ് 23ന് 'നിയുക്തി' തൊഴില്‍ മേള നടത്തും.രാവിലെ 9.30 ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 20ധിലധികം സ്വകാര്യ സ്ഥാപനങ്ങളിലായി 1500 ഒഴിവുകളുണ്ട്. 

യോഗ്യത: എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 മുതല്‍ 45 വയസിനകം പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

മിനി ജോബ് ഫെയർ വഴി ജോലി അവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌- ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ മിനി ജോബ് ഫെയർ നടക്കും. 

സർവീസ് എഞ്ചിനീയർ/ട്രെയിനി, എച്ച് ആർ എക്‌സിക്യൂട്ടീവ്‌സ്, ഇലക്ട്രീഷ്യൻ, ഏരിയ റിക്രൂട്ട്‌മെന്റ് ഡെവലപ്‌മെന്റ് മാനേജർ, ക്ലസ്റ്റർ ഡെവലപ്‌മെന്റ് ഏരിയ മാനേജർ, ടെലികോളർ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, എംബിഎ (എച്ച്ആർ), ഡിപ്ലോമ, ഐടിഐ (ഓട്ടോമൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) ആണ് യോഗ്യത. 

ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain