എല്‍ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 113 ഒഴിവുകളാണുള്ളത്. ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ക്ക് KDRB വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം:കാറ്റഗറി നമ്പര്‍: 039/2025
തസ്തിക & ഒഴിവ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 113.കാറ്റഗറി നമ്പര്‍: 039/2025.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.2007നും 02.01.1989 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത വിവരങ്ങൾ?
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ്.
പരീക്ഷ ഫീസ്
ഒബിസി, ഇഡബ്ല്യൂഎസ്, ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി-എസ്.ടിക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in സന്ദര്‍ശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ശേഷം ലഭിക്കുന്ന യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.
അപേക്ഷ നല്‍കുന്നതിന് മുന്‍പായി തന്റെ പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പ് വരുത്തേണ്ടതുണ്ട്. തെറ്റായതോ, അപൂര്‍ണമായതോ ആയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.ഒരിക്കല്‍ അപേക്ഷ ഫീസ് അടച്ചാല്‍ അത് മടക്കി നല്‍കുന്നതല്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 അര്‍ദ്ധ രാത്രി 12 മണിവരെ ആയിരിക്കും.
2) വിജ്ഞാന കേരളം മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂരിൽ
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ രാവിലെ ഒൻപത് മണി മുതൽ നടക്കും.
മിനി ജോബ് ഫെയർ ഉദ്ഘാടനം രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. കെ. വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രത്നകുമാരി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാതി തര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കുകയാണ് മിനി ജോബ് ഫെയർ വഴി വിജ്ഞാന കേരളം പദ്ധതി ലക്ഷ്യമിടുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്നാണ് കണ്ണൂർ മിനി ജോബ് ഫെയറിന് നേതൃത്വം നൽകുന്നത്.
വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട 200 ലധികം തസ്തികകളും 1200 ലധികം തൊഴിലവസരങ്ങളും ലഭ്യമാണ്.
പത്താം തരം മുതൽ വി എച്ച് എസ് സി,, ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കും ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങിയ പ്രഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന നിരവധി അവസരങ്ങൾ ലഭ്യമാണ്.
ഇതൊടൊപ്പം മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ള ഉദ്യോഗാർത്ഥികൾക്കും ധാരാളം അവസരങ്ങളുണ്ട്.
വിവിധ മേഖലകളിൽ നിന്നും 45 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്.
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക.